sword

തിരുവനന്തപുരം: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പ്രവർത്തകർ വാളുമായി വെട്ടാനോടിച്ചു. കു​ള​ത്തൂ​ർ​ ​കോ​ല​ത്തു​ക​ര​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​ ​അ​നി​ൽ​കു​മാ​റി​നെയാണ് ​ വെട്ടാനോടിച്ചത്. അനിൽകുമാറിന് സംഘത്തിന്റെ മർദ്ദനവുമേറ്റു. ഇതുമായി ബന്ധപ്പെട്ട് ​ ​കു​ഞ്ചാ​ലും​മൂ​ട് ​സ്വ​ദേ​ശി​ ​രാ​ജേ​ന്ദ്ര​നെ​യും​ ​(42​-​അ​ഗ്നി​)​ ​സു​ഹൃ​ത്തും​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​കു​ള​ത്തൂ​ർ​ ​മ​ൺ​വി​ള​ ​സ്വ​ദേ​ശി​ ​അ​രു​ണി​നെ​യും ​(27​)​ ​തു​മ്പ​ ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊലീസ് അറസ്റ്റുചെയ്തു.

ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​ ​കു​ള​ത്തൂ​ർ​ ​ഗു​രു​ന​ഗ​റി​ന് ​സ​മീ​പ​ത്തെ​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ക​രി​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​മ​ര​ത്തി​നി​ടെ​ ​ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​വാ​ക്കു​ത​ർ​ക്ക​വും​ ​തു​ട​ർ​ന്ന് ​സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി.​ ​അ​തി​നി​ട​യി​ലാ​ണ് ​രാ​ജേ​ന്ദ്ര​നും​ ​അ​രു​ണും​ ​അ​നി​ൽ​കു​മാ​റി​നെ​ ​ആ​ക്ര​മി​ച്ച​തും വെട്ടാനോടിച്ചതും.


പൂ​ർ​വ​ ​വൈ​രാ​ഗ്യ​മാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ഓ​ണ​ത്തി​ന് ​ഇ​ൻ​ഫോ​സി​സി​ന് ​സ​മീ​പം​ ​വ​ച്ച് ​അ​നി​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ളള​ ​സം​ഘം​ ​രാ​ജേ​ന്ദ്ര​നെ​ ​മ​ർ​ദ്ദി​ച്ചി​രു​ന്നു.​ ​അ​ന്ന് ​തു​മ്പ​ ​പൊ​ലീ​സ് ​അ​നി​ൽ​കു​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​അ​തി​നി​ടെ​ ​പ​രാ​തി​ ​പി​ൻ​വ​ലി​ച്ച് ​പ്ര​ശ്നം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന​ ​പ്രാ​ദേ​ശി​ക​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ആ​വ​ശ്യം​ ​രാ​ജേ​ന്ദ്ര​ൻ​ ​നി​ര​സി​ച്ചി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​രാ​ജേ​ന്ദ്ര​നെ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യി​രു​ന്നു.