-sai-swetha

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിൽ അഡ്വ.ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ധ്യാപിക സായി ശ്വേത. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ലോക്നാഥ് ബഹ്റയ്ക്കും പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചത്. ആലോചിച്ചശേഷം സിനിമയില്‍ തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് സായി ശ്വേതയുടെ ആരോപണം.

എന്നാല്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിക്കുക മാത്രമാണ് ചെയ്തതെന്നും അഡ‍്വ. ശ്രീജിത്ത് പെരുമന പറഞ്ഞു. പുതുതായി ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയിലേക്ക് സായി ശ്വേതയെ ക്ഷണിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പോലും ഉണ്ടാവാത്ത പ്രതികരണമാണ് ടീച്ചറില്‍ നിന്നും അവരുടെ മീഡിയ കമ്പനിയില്‍ നിന്നും തനിക്കുണ്ടായതെന്നും അത് ഫേസ്ബുക്കില്‍ എഴുതുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് പറയുന്നു.