book

ന്യൂഡൽഹി: പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ജ്യോത്സന മോഹൻ ഭാർഗവയുടെ പുതിയ പുസ്തകമായ 'സ്റ്റോൺഡ് ഷെയ്‌മിഡ് ഡിപ്രസ്ഡ്' ചർച്ചയാകുന്നു. യുവത്വത്തിന്റെ മാറുന്ന ലൈംഗിക താത്പര്യങ്ങളും വിവാഹപൂർവ ലൈംഗികതയെക്കുറിച്ചുമാണ് പുസ്തകത്തിൽ പറയുന്നത്. കൗമാരക്കാരുൾപ്പടെയുളളവരുടെയും രക്ഷിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമാണ് പുസ്തകം മുന്നേറുന്നത്.

'എനിക്ക് അന്ന് പന്ത്രണ്ടുവയസായിരുന്നു. അയൽവക്കത്തുളള, എന്നെക്കാൾ ഒമ്പതുവയസ് മൂത്ത കോളേജ് വിദ്യാർത്ഥിയുമായിരുന്നു എന്റെ ആദ്യ ലൈംഗികബന്ധം. തുടക്കത്തിൽ ചെറിയ അനിഷ്ടം തോന്നിയെങ്കിലും പതിയെ അതെല്ലാം അലിഞ്ഞില്ലാതായി. ഇങ്ങനെ ചെയ്തതിൽ ദുഃഖിക്കേണ്ടിവരുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, വർഷം അഞ്ചുകഴിഞ്ഞിട്ടും എനിക്ക് ആ സംഭവത്തെക്കുറിച്ചോർത്ത് ദുഃഖമില്ല...' പുസ്തകത്തിൽ പതിനേഴുകാരിയുടെ ആദ്യലൈംഗിക അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.

'എല്ലാവരും സ്നേഹിക്കപ്പെടാൻ ഇഷ്ടപ്പെടുന്നു. ആ ദാഹത്തിന് കന്യകാത്വം അവർക്കുമുന്നിൽ ഒരു തടസമേ അല്ല. വിവാഹമാണ് സെക്സിനുളള ലൈസൻസായി പലരും കാണുന്നത്. അതുവരെ വികാരങ്ങളെയും ആഗ്രഹങ്ങളെയും അടിച്ചൊതുക്കും. ഈ മനോഭാവം വളരെവേഗം മാറിവരികയാണ്. കന്യകാത്വം പലർക്കും ഒരു സ്റ്റാറ്റസ് സിംബൽ മാത്രമാണ്-പുതുതലമുറയുടെ മാറിയ മനോഭാവം പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.

വിവാഹപൂർവ ലൈംഗികതയിൽ ഗർഭനിരോധന ഉറകൾ പാേലുളള രസംകൊല്ലികൾക്ക് സ്ഥാനമില്ലെന്നാണ് യുവതലമുറയിൽ പലരും ചിന്തിക്കുന്നത്. മുൻകരുതലുകൾ എടുക്കാതെയുളള ലൈംഗികബന്ധത്തിന്റെ അപകട സാദ്ധ്യത നന്നായി അറിയാവുന്നവരാണ് പുതിയ തലമുറ. പൂർണ വിശ്വാസമുളള ആളോട് ബന്ധപ്പെടുന്നതുകൊണ്ട് ഇത്തരം റിസ്കുകൾക്ക് ചാൻസ് കുറയുന്നതായി അവർ കരുതുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നുകരുതി കുട്ടികളെ കഠിനമായി ശിക്ഷിക്കുന്നത് ഗുണത്തെക്കാൾ ദോഷമേ ഉണ്ടാക്കൂ എന്നും പുസ്തകത്തിൽ പറയുന്നുണ്ട്. സ്കൂളിലെ ക്ളാസ് മുറിയിൽ വച്ചുനടന്ന ഒരു സംഭവം വിശദീകരിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു പതിനാലുകാരനും സഹപാഠിയും ക്ളാസ് മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു. വിശ്വസിക്കാൻ കൊളളാവുന്ന രണ്ട് കൂട്ടുകാരെ മുറിക്ക് വെളിയിൽ കാവൽ നിറുത്തിയായിരുന്നു ഇവർ ബന്ധപ്പെട്ടത്. പക്ഷേ, കഷ്ടകാലത്തിന് വിവരം സ്കൂളിൽ അറിഞ്ഞു. ഏറെ പ്രതീക്ഷ ഉളളവരായിട്ടും ഇരുവരെയും പുറത്താക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. സ്കൂളിന്റെ തീരുമാനത്തെ അതി കഠിനം എന്നാണ് ആ സ്കൂളിൽ പഠിക്കുന്ന മറ്റൊരുകുട്ടിയുടെ അമ്മ വിശേഷിപ്പിച്ചത്. സ്കൂൾ അധികൃതരുടെ പ്രവർത്തിയിലൂടെ കുട്ടികൾ മറ്റുളളവർക്കുമുന്നിൽ കൂടുതൽ തുറന്നുകാട്ടുകയും ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നതാണത്രേ ഇതിന് കാരണം.

കൗമാരപ്രായത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ എന്താേ പ്രശ്നമുണ്ടെന്നാണ് പെൺകുട്ടികൾ ഉൾപ്പടെ കൂടുതൽപ്പേരും കരുതുന്നത്. ആദ്യ അനുഭവമുൾപ്പടെ തുറന്നുപറയുന്നതിൽ ആർക്കും മടിയില്ല. കൂട്ടുകാർക്കിടയിലാണ് ഇത്തരം സംഭാഷണങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ചിലപ്പോൾ സമപ്രായക്കാരായ മറ്റുളളവർക്ക് ഒരു ഉപദേശമെന്ന നിലയിലാവും ഇത്തരം കാര്യങ്ങൾ പറയുന്നത് - കുട്ടികളുടെ മനോഭാവത്തെപ്പറ്റി പുസ്തകത്തിൽ വ്യക്തമാക്കുന്നു.

പുതുതലമുറയുടെ പുതിയ ലൈംഗിക താത്പര്യങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. 'മുൻതലമുറയെക്കാൾ ഇപ്പോഴത്തെ തലമുറയ്ക്ക് സെക്സിനോടുളള താത്പര്യം കൂടുതലാണ്. പക്ഷേ, അത് ലൈംഗികബന്ധത്തിൽ മാത്രമൊതുങ്ങില്ല. നഗ്നത തുറന്നുകാണിക്കാനും അവർ താത്പര്യപ്പെടുന്നു. സോഷ്യൽ മീഡിയ ഉൾപ്പടെയുളള പുത്തൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചായിരിക്കും ഇത് ചെയ്യുന്നത്. ശരിക്കുളള ലൈംഗികബന്ധത്തിൽ ലഭിക്കുന്നതിനെക്കാൾ ആനന്ദം ഇതി​ൽ നി​ന്ന് അവർക്ക് ലഭി​ക്കുന്നുണ്ടാകും. മി​ക്കവർക്കും ലഹരി​പോലെയാണ് ഇത്'

വി​വാഹപൂർവ ബന്ധങ്ങൾ പാപമായി​ കരുതി​യി​രുന്ന മുൻ തലമുറ അനുഭവി​ക്കുന്നതി​നെക്കാൾ കൂടുതൽ ലൈംഗി​കത ഇപ്പോഴത്തെ തലമുറ ആസ്വദി​ക്കുന്നുണ്ടെന്നും പുസ്തകത്തി​ൽ വ്യക്തമാക്കുന്നുണ്ട്. നേരത്തേ വി​വാഹത്തി​ന് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അവസരം ലഭിച്ചിരുന്നുളളൂ. പ്രയാധിക്യവും മറ്റുമൂലം ലൈംഗിക താത്പര്യം കുറച്ചുകഴിയുമ്പോൾ അസ്തമിക്കുകയും ചെയ്യും. എന്നാൽ പുതുതലമുറ അങ്ങനെയല്ല. വളരെ നേരത്തേ അവർ ലൈംഗികതയുടെ എല്ലാ തലങ്ങളും ആസ്വദിക്കുന്നു. അത് വളരെക്കാലം നീണ്ടുനിൽക്കുകയും ചെയ്യുന്നു.