gaddafi

ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെ രാജഭരണത്തെ അട്ടിമറിച്ച് ഭരണത്തിലെത്തിയ ആ സ്വേച്ഛാധിപതി ലിബിയ അടക്കി വാണത് നീണ്ട 42 വർഷം. പറയുന്നത് മറ്റാരെയും കുറിച്ചല്ല 1969 സെപ്തംബർ മുതൽ 2011 ഒക്ടോബർ 20 ന് വിമതരാൽ കൊല്ലപ്പെടും വരെ ലിബിയ ഭരിച്ച മുഅമ്മർ അൽ ഗദ്ദാഫി എന്ന കേണൽ ഗദ്ദാഫിയെക്കുറിച്ചാണ്. സമ്പൂർണമായ സ്വേച്ഛാധിപത്യം തന്നെയായിരുന്നു ഗദ്ദാഫി ലിബിയയിൽ നടത്തിയത്..

ലിബിയയുടെ പടിഞ്ഞാറൻ പട്ടണമായ സിർത്തെയിൽ ഒരു ആട്ടിടയന്റെ മകനായി ജനിച്ച ഗദ്ദാഫി കുട്ടിക്കാലത്ത് നാടോടിഗോത്രത്തിൽപെട്ട ആളെന്ന നിലയിൽ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ പഠനത്തിൽ മികവു പുലർത്തിയ ഗദ്ദാഫി പിന്നീട് ഗോത്രവിദ്യാർത്ഥികളുടെ ആക്ഷൻ ഹീറോ ആകുകയായിരുന്നു. സ ്കൂൾ പഠനകാലത്ത് തന്നെ മദ്ധ്യപൂർവേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലേക്കും ഗദ്ദാഫി ആകർഷിക്കപ്പെട്ടിരുന്നു. അറബ് ദേശീയത എന്ന സങ്കല്പം രൂപം കൊണ്ടുവന്നിരുന്ന സന്ദർഭമായിരുന്നു അത്. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ തലവൻ ഗമാൽ അബ്ദുൽ നാസറിന്റെ ഫിലോസഫി ഓഫ് റെവല്യൂഷൻ എന്ന പുസ്തകത്തിൽ നിന്ന് എങ്ങനെ ഒരു സൈനിക വിപ്ലവം സംഘടിപ്പിക്കണം എന്നതും ഗദ്ദാഫി മനസിലാക്കി. സൈനിക വിപ്സവം ലക്ഷ്യം കണ്ടാവണം സർവകലാശാല വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് സൈനികപരിശീലനത്തിന് ചേർന്നു. പരിശീലനത്തിന് ശേഷം ലിബിയൻ പട്ടാളത്തിലേക്ക് കമ്മിഷൻ ചെയ്യപ്പെട്ടു. പട്ടാളത്തിൽ ക്യാപ്ടനുമായി. പട്ടാളത്തിലെ വിപ്ലവം സ്വപനം കണ്ടിരുന്ന സമാനമവസ്കരുമായി ചേർന്ന് ഗദ്ദാഫി ഫ്രീ ഓഫീസേഴ്സ് മൂവ്മെന്റി് എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. അങ്ങനെയാണ് 1969 സെപ്തംബർ ഒന്നിന്, ഇദ്രിസ് രാജാവ് തുർക്കി ഗ്രീസ് സന്ദർശനത്തിനും തിരുമ്മു ചികിത്സക്കുമായി വിദേശത്തായിരുന്ന അവസരം നോക്കി ഗദ്ദാഫിയും സഹ വിപ്ലവകാരികളും ചേർന്ന് അധികാരം പിടിച്ചെടുത്തത്.

pap

സ്ഥാനമേറ്റ് അധികം വൈകാതെ തന്നെ കേണൽ ഗദ്ദാഫി രാജ്യത്തെ അമേരിക്കൻ, ബ്രിട്ടീഷ് സൈനിക ബേസുകൾ അവസാനിപ്പിച്ചു. ഇറ്റാലിയൻ, ജൂത പാരമ്പര്യമുണ്ടായിരുന്ന സകല ലിബിയൻ പൗരന്മാരെയും പുറത്താക്കി. ലിബിയയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു. രാജ്യത്ത് കർശനമായ ഇസ്ലാമിക നിയമങ്ങൾ ഏർപ്പെടുത്തി. എൺപതുകളിൽ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും നടന്ന നിരവധി തീവ്രവാദപ്രവർത്തനങ്ങൾക്ക് ഗദ്ദാഫി തന്റെഎണ്ണപ്പണം പ്രയോജനപ്പെടുത്തിയതായി പാശ്ചാത്യരാജ്യങ്ങൾ ആരോപിച്ചിരുന്നു. .യൂറോപ്പിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നിൽ ഗദ്ദാഫിയുടെ പണമായിരുന്നു എന്നും ആരോപണമുണ്ട്.

എണ്ണപ്പാടങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം തന്റെ വ്യക്തിപരമായ ധൂർത്തുകൾക്കായി ഗദ്ദാഫി ചെലവിട്ടു. പ്രസിദ്ധ ഫ്രഞ്ച് ജേർണലിസ്റ്റ് ആയ ആനിക്ക് കോജീൻ എഴുതിയ'' ''Gaddafi's Harem: The Story of a Young Woman and the abuse of Power in Libya" 'എന്ന പുസ്തകത്തിൽ ഗദ്ദാഫിയുടെ ചെയ്തികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കടുത്ത ലൈംഗികാസക്തി ഉണ്ടായിരുന്ന ഗദ്ദാഫിയുടെ കാമപൂരണത്തിനായി ലിബിയയിലെ സ്‌കൂളുകളിലും കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും നിന്ന് സുന്ദരികളായ നൂറുകണക്കിന് യുവതികളെ തട്ടിക്കൊണ്ടു പോയതിനെക്കുറിച്ചും ലൈംഗിക അടിമകൾ ആക്കി മാറ്റിയതിനെക്കുറിച്ചും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. ഇവരിൽ പലരെയും മൂന്നും നാലും വർഷത്തോളം ഗദ്ദാഫിയുടെ കൊട്ടാരത്തിലെ മുറികളിൽ അടച്ചിട്ട് നിരന്തരം പീഡനങ്ങൾക്കു വിധേയരാക്കിയിരുന്നു.

തന്റെ ഇരകളെ പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു സൈക്കോ ആയിരുന്നു ഗദ്ദാഫി എന്നാണ് ആനിക്കിന്റെ പുസ്തകം പറയുന്നത്. ടെലിവിഷൻ അവതാരകർ, വിദേശ നയതന്ത്ര പ്രതിനിധികളുടെ ഭാര്യമാർ എന്നിവരെ വശത്താക്കാനുള്ള ശ്രമങ്ങളും ഗദ്ദാഫി നടത്തിയിരുന്നത്രെ. സ്‌കൂളുകളിലും മറ്റും സന്ദർശനത്തിന് പോകുമ്പോൾ, അവിടെ കാണുന്ന കുട്ടികളെപ്പോലും അയാൾ കണ്ണുവച്ചിരുന്നു.

pap

ബഹുനിലക്കെട്ടിടങ്ങളിൽ താമസിക്കാൻ ഇഷ്ടമില്ലാതിരുന്ന ഗദ്ദാഫി, എവിടെച്ചെന്നാലും തന്റെ പേഴ്‌സണൽ ബുളളറ്റ് പ്രൂഫ് ടെന്റടിച്ചാണ് താമസിച്ചിരുന്നത്. ഈ ടെന്റുകളിൽ വെച്ചാണ് അയാൾ പുതുതായി തട്ടിക്കൊണ്ടു വന്നിരുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾ അടക്കമുള്ള പെൺകുട്ടികളെ ക്രൂരബലാത്സംഗങ്ങൾക്ക് വിധേയരാക്കിയിരുന്നതും. ഗാലിനെ എന്ന ഒരു ഉക്രെയിനിയൻ നഴ്‌സും ഗദ്ദാഫിയുടെ ആഗ്രഹപൂർത്തീകരണത്തിനായി ഒപ്പമുണ്ടാകുമായിരുന്നു.

പമേല ബോർഡസ് എന്ന പമേല ചൗധരി സിംഗ് 1982 ലെ മിസ് ഇന്ത്യ പട്ടം നേടിയ മോഡൽ ആണ്. 1989 കാലത്ത് യുകെയിലെ ഏറ്റവും അധികം പ്രതിഫലം പറ്റിയിരുന്ന ഹൈ ക്‌ളാസ് എക്‌സോർട്ടുകളിൽ ഒരാളായിരുന്ന പമേലയും ഗദ്ദാഫിയുടെ പ്രിയങ്കരിയായിരുന്നുവെന്നും പുസ്തകം പറയുന്നു.

ഗദ്ദാഫി പോകുന്നിടത്തെല്ലാം കൂടെ കൊണ്ട് നടന്നിരുന്ന ബോഡിഗാർഡുമാരുടെ ഒരു സംഘമുണ്ടായിരുന്നു. ആമസോണിയൻ ഗാർഡ്‌സ് എന്നറിയപ്പെട്ടിരുന്ന ആ സംഘത്തിലെ നാല്പതോളം പേരും സ്ത്രീകളായിരുന്നു.

ലിബിയയിലെ കമാൻഡോ അക്കാദമിയിൽ ആയോധനകലകളിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഗദ്ദാഫിയുടെ അംഗരക്ഷകരാവുന്നത്. എന്നാൽ, 2011 ഒക്ടോബർ 20 ന് ഗദ്ദാഫിയെ ലിബിയയിലെ വിമതരുടെ സൈന്യം പിടികൂടിയപ്പോൾ ഇവരാരും തന്നെ ഗദ്ദാഫിയുടെ രക്ഷക്കെത്തിയില്ല. അവരുടെ മർദ്ദനങ്ങളിൽ നിന്നേറ്റ പരിക്കുകൾ മൂർച്ഛിച്ചാണ് ഗദ്ദാഫി മരിക്കുന്നത്.