പ്രേക്ഷകർക്ക് പ്രിയതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സെവൻത്ത് ഡേ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധനേടിയത്. സെവൻത്ത് ഡേ എന്ന ചിത്രത്തിൽ ടൊവിനോ എത്തിയതെങ്ങനെയെന്ന് ഒരു പരിപാടിക്കിടെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. നേരത്തെ തീരുമാനിച്ച താരത്തിന് ഒരു വലിയ തമിഴ് സിനിമയിൽ അവസരം കിട്ടിയപ്പോൾ ഒഴിവ് വന്ന റോളാണ് അവസാനം ടൊവിനോയിൽ എത്തിയത്.
ടൊവിനോയെ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രം പൃഥ്വിരാജ് എ ബി സി ഡി എന്ന ചിത്രം കാണുകയും ചെയ്തു. ഇപ്പോൾ പൃഥ്വിരാജിന്റെ ഈ പ്രതികരണത്തിൽ ടൊവിനോ സെവൻത്ത് ഡേയിൽ എത്തിയതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ.
"മെമ്മറീസിൽ പൃഥ്വിരാജ്നൊപ്പം അഭിനയിച്ച രാഹുൽ മാധവിനെ ആയിരുന്നു സെവൻത്ത് ഡെയിൽ കാസ്റ്റ് ചെയ്തിരുന്നത് . അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിംഗ് വരെ കഴിഞ്ഞു. സിനിമ അനൗൺസ് ചെയ്തു .സിനിമ തുടങ്ങാൻ ഒരാഴ്ച മാത്രം. പക്ഷേ ആ സമയത്ത് തമിഴ് സിനിമയിൽ ചാൻസ് ലഭിച്ച രാഹുൽ മാധവ് ചെന്നൈ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തിൽ എനിക്ക് വിഷമം തോന്നി"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ വീഡിയോയിൽ പ്രിയ നടൻ പൃഥ്വിരാജ് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം .
എന്റെ ചില തീരുമാനങ്ങൾ ഒരു നടന്റെ ഉയർച്ചയെ സഹായകം ആയതിൽ അഭിമാനം കൊള്ളുന്നു ..
മെമ്മറീസിൽ പൃഥ്വിരാജ്നൊപ്പം അഭിനയിച്ച രാഹുൽ മാധവിനെ ആയിരുന്നു 7TH DAY ൽ കാസറ്റ് ചെയ്തിരുന്നത് .
അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിംഗ് വരെ കഴിഞ്ഞു .
സിനിമ അനൗൺസ് ചെയ്തു .സിനിമ തുടങ്ങാൻ ഒരാഴ്ച മാത്രം ..
അപ്പോൾ ആണ്
പക്ഷേ ആ സമയത്ത് തമിഴ് സിനിമയിൽ ചാൻസ് ലഭിച്ച രാഹുൽ മാധവ് ചെന്നൈ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തിൽ എനിക്ക് വിഷമം തോന്നി .
കാരണം അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത മറ്റൊരു നടൻ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു .
പകരം അനുമോഹൻ കൂടി എന്റെ സിനിമയിലേക്ക് എത്തി .
ഞാൻ രാഹുൽ മാധവിനോട് അഡ്വാൻസ് തിരിച്ചു തരാൻ ഫോൺ ചെയ്തു പറഞ്ഞു .
അദ്ദേഹം അഡ്വാൻസ് ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തിരിച്ചു നൽകി ..
പക്ഷേ അജ്മലിൽ നിന്ന് അഡ്വാൻസ് ഞാൻ തിരിച്ചു ചോദിച്ചില്ല ..ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി കാരണം അദ്ദേഹം അഭിനയിക്കാൻ റെഡി ആയിരുന്നു .
എന്റെ ചില തീരുമാനങ്ങൾ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോൾ മനസിലായി .
പൃഥ്വിരാജ് ടോവിനോ സൗഹൃദം 7TH DAY ൽ തുടങ്ങി ലൂസിഫർ വരെ എത്തി .
എന്റെ തീരുമാനങ്ങൾക്ക് പൃഥ്വിരാജിന്റെ സപ്പോർട് വളരെ വലുതായിരുന്നു .അത് എന്നും ഓർക്കുന്നു
..