കൊല്ലം: മുഖ്യമന്ത്രി പിണയായിയുടെ ഭരണത്തിൽ സി.പി.എം ക്യാപ്‌സ്യൂൾ പാർട്ടി ഓഫ് ഇന്ത്യയായി മാറിയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. പിഎസ്‌സി തൊഴിൽ കൊടുത്തില്ലെങ്കിലും യുവാക്കൾക്ക് സർക്കാർ വക ക്യാപ്സ്യൂൾ കഴിച്ച് ആശ്വസിക്കാമെന്നും ഫേസ്‌ബുക്കിലിട്ട പോസ്‌റ്രിൽ അദ്ദേഹം കുറിക്കുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റ് ഇങ്ങനെ
ന്യായീകരിച്ചു തളർന്ന സഖാക്കൾക്ക് ന്യായീകരണ ക്യാപ്സ്യൂള്‍ കണ്ടെത്തിയ CPMന് അഭിനന്ദനങ്ങൾ പറയാതെ വയ്യ. ക്യാപ്സൂൾ നിർമ്മാണം കൺസൾട്ടൻസിക്ക് കൊടുക്കുമോ എന്നാണ് അടുത്തതായി അറിയേണ്ടത്. PSC തൊഴിൽ കൊടുത്തില്ലെങ്കിലും യുവജനങ്ങൾക്ക് സർക്കാർ വക ക്യാപ്സ്യൂൾ കഴിച്ച് ആശ്വസിക്കാം.