മലയളസിനിമാരംഗത്തെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ.അനിഷയുടെ വിവാഹനിശ്ചയം എറണാകുളം ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടലിൽ നടന്നു.ഡോക്ടർ എമിൽ വിൻസെന്റാണ് പ്രതിശ്രുതവരൻ.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രതിശ്രുത വരനും വധുവിനോടുമൊപ്പം അൻപതുപേരാണ് പങ്കെടുത്തത്.
ബന്ധുക്കൾ മാത്രമുള്ള ചടങ്ങിൽ കാരണവരുടെ സ്ഥാനത്തുനിന്നുകൊണ്ട് മോഹൻലാലാണ് ആമുഖമായി സംസാരിച്ചത്.സുചിത്ര മോഹൻലാലും, യുവതാരമായ പ്രണവ് മോഹൻലാലും എല്ലാത്തിനും ഒപ്പമുണ്ടായിരു
ന്നു.
പ്രതിശ്രുത വധൂവരൻമാരൊഴികെ ചടങ്ങിൽ പങ്കെടുത്തവരെല്ലാം തനത് കേരളിയ ശൈലിയിലുള്ള വസ്ത്ര ധാരണമായിരുന്നു.ഉത്രാടനാളിൽ നടന്ന ചടങ്ങിൽ എല്ലാത്തിനും കേരളിയ ടച്ചുണ്ടായിരുന്നു. പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്റെ അമ്മ സിന്ധു.
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. ഇരു കുടുംബങ്ങളും തമ്മിൽ 27 വർഷങ്ങളായി അടുപ്പമുണ്ട്.എമിലിന്റെയും അനീഷയുടെയും വിവാഹം ഡിസംബറിലാണ്.