തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ. തിരുവോണ ദിവസം നൽകിയ അഭിമുഖത്തിലാണ് സർക്കാരിനെ നടൻ വിമശിച്ചത്. വെഞ്ഞാറമൂട് കൊലപാതക വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നും ഇത്തരം വാർത്തകൾ ഉണ്ടാകുന്നുണ്ടെന്നും, ഇതൊക്കെ കണ്ണു കാണാത്ത രാഷ്ട്രീയമാണ്, ആർക്ക് എന്ത് നേട്ടമാണുള്ളത്. നമ്മുടെ ജനാധിപത്യം ആകെ കുഴപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണകടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം, അത് തൊഴിൽ ഇല്ലാത്ത എത്രയോ ആളുകൾ അലഞ്ഞു തിരിഞ്ഞ് നടക്കുമ്പോൾ പി.എസ്.സിയെ മറികടന്നു രാഷ്ട്രീയ താത്പര്യങ്ങൾ വച്ച് കൊണ്ട് പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന അധികാരികള്‍, അവരെ ആണ് നമ്മള്‍ കാണുന്നത്. ഭീകരമായ അവസ്ഥയാണ് അത്. നൂറുകണക്കിന് ആളുകള്‍ക്കു പിന്‍വാതില്‍ വഴി കരാര്‍ അടിസ്ഥാനത്തിൽ ജോലി നൽകി പിന്നീട് സ്ഥിരപ്പെടുത്തുന്നത് തട്ടിപ്പ് പരിപാടിയാണ്. കള്ളന്മാര്‍, ശ്രീനിവാസൻ കൂട്ടിചേർത്തു.