abha

ജനീവ: കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അഭയർത്ഥി കുട്ടികളെ സ്കൂളിൽ നിന്ന് അകറ്റിയതായി യു.എൻ പഠന റിപ്പോർട്ട്.

കൊവിഡന് മുമ്പ് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളിൽ പോകുന്ന അല്ലെങ്കിൽ വിദ്യാഭ്യാസം നേടുന്ന അഭയാർത്ഥി കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. അതിൽ പെൺകുട്ടികളാണ് ഏറെയും. അതിന് ഇടയിലാണ് കൊവിഡ് നിയന്ത്രണങ്ങൾ വന്നത്. ഇത് ബാക്കി കുട്ടികളെ കൂടി സ്കൂളിൽ നിന്ന് അകറ്റി.

നിലവിലെ സാഹചര്യങ്ങൾ മറികടന്ന് കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്ന് യു.എൻ. എച്ച്.സി.ആർ തലവൻ ഫിലിപ്പോ ഗ്രാന്റി പറഞ്ഞു. പന്ത്രണ്ട് രാജ്യങ്ങളിലായി 1.8 മില്യൺ അഭയാർത്ഥി കുട്ടികളാണ് ഉള്ളത്.

അതിൽ 50 ശതമാനത്തിൽ താഴെ പ്രൈമറി വിദ്യാഭ്യാസം മാത്രം നേടിയവരാണ്.