ന്യൂഡൽഹി: എലോണ്‍ മസ്‌ക്, ജോ ബിഡന്‍, ബരാക് ഒബാമ , കിം കര്‍ദാഷിയാന്‍ എന്നിങ്ങനെ ലോകപ്രശസ്തരായ ധാരാളം പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടുത്തകാലത്ത് ഹാക്ക് ചെയ്യപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് കൂടെ ഹാക്ക് ചെയ്യപ്പെട്ടതോടെ മറ്റുള്ള രാജ്യത്ത് നടക്കുന്ന പ്രതിഭാസമല്ല ഹാക്കിംഗ് എന്നുള്ളത് കുറെപ്പേര്‍ക്കെങ്കിലും വ്യക്തമായി.
നിങ്ങള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടാന്‍ സാദ്ധ്യതകളുണ്ട്. എങ്കിലും ചില മുന്‍കരുതലുകളെടുത്താല്‍ ഒരു പരിധി വരെ ഇവ ഒഴിവാക്കാം. നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് സുരക്ഷിതമായിരിക്കാന്‍ ഇനിപ്പറയുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം.
എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാത്ത പാസ് വേഡ്
ഓര്‍ത്തിരിക്കാന്‍ പാകത്തിന് എളുപ്പമുള്ള പാസ് വേഡ് ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ പേരും ജനന വര്‍ഷവും ചേര്‍ന്നുള്ള കോമ്പിനേഷന്‍, 123456, password എന്നിങ്ങനെയുള്ള പാസ് വേഡുകള്‍ തീര്‍ത്തും സുരക്ഷിതമല്ല. പ്രിയപ്പെട്ട ഒരാളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വീട്, സ്ഥലം എന്നിവ ചേര്‍ത്തും പാസ് വേഡുകള്‍ സൃഷ്ടിക്കാതിരിക്കുക. മാത്രമല്ല അക്കങ്ങളും, അക്ഷരങ്ങളും, സ്‌പെഷ്യല്‍ ക്യാരക്ടര്‍ (@#$%^&) എന്നിവ ചേര്‍ന്നുള്ള ഒരു കോമ്പിനേഷനില്‍ പാസ് വേഡ് തയ്യാറാക്കുക.
സ്റ്റെപ് ഓതന്റിക്കേഷന്‍
നിലവിലെ ഹാക്കിംഗ് രീതിയില്‍ നിന്നും പൂര്‍ണമായ സംരക്ഷണം ഈ സംവിധാനം നല്‍കുന്നില്ല. നിങ്ങളുടെ അക്കൗണ്ടിന്റെ ആക്സസ്സ് നേടാന്‍ ശ്രമിക്കുന്ന ഒരു ഹാക്കറിന് ജോലിഭാരം കൂട്ടുകയാണ് ഈ സംവിധാനം ചെയ്യുന്നത്. മോര്‍-സെറ്റിംഗ് &പ്രൈവസി ഓപ്ഷനില്‍ ചെന്ന് 2 സ്റ്റെപ് ഓതന്റിക്കേഷന്‍ ഓണ്‍ ആക്കി ഇടുക.
ആവശ്യമില്ലാത്തവരെ അണ്‍ഫോളോ ചെയ്യുക
ഒരു ഉപയോക്താവ് അകാരണമായി നിങ്ങളുടെ ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നുവെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, ഒന്നുകില്‍ നിങ്ങളുടെ ട്വീറ്റുകള്‍ അവര്‍ കാണുന്നത് അവസാനിപ്പിക്കുന്നതിനായി അവരെ ബ്ലോക്ക് ചെയ്യുക, അണ്‍ഫോളോ ചെയ്യുക.
ബ്രൗസറുകള്‍ അപ്‌ഡേറ്റ് ചെയ്യുക
നിങ്ങളുടെ ആപ്ലിക്കേഷനും ബ്രൗസറും അപ്ഡേറ്റുചെയ്യുക. പുതിയ അപ്ഡേറ്റില്‍ സുരക്ഷയും സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുന്നു. അതിനാല്‍ അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്.
ഇമെയില്‍ പരിശോധന
നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ @twitter.com വിലാസമുള്ള ഇമെയില്‍ നിരീക്ഷിക്കുന്ന ഒരു ശീലമുണ്ടാക്കുക. നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഇമെയിലും കാലാകാലങ്ങളില്‍ വന്നേക്കാം.