neymar-covid

പാരീസ് : ഫ്രഞ്ച് ഫുട്ബാൾ ക്ലബ്ബ് പി.എസ്.ജിയുടെ താരങ്ങളായ നെയ്മർ, എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രൊ പരഡേസ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരും ഐസോലേഷനിലാണ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിന് പിന്നാലെ മൂന്നു താരങ്ങളും അവധിക്കാലം ആഘോഷിക്കാൻ സപാനിഷ് ദ്വീപായ ഇബിസയിലേക്ക് പറന്നിരുന്നു. ഇവിടെ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാമ്പ്യൻസ് ലീഗിനുശേഷം പി.എസ്.ജി മറ്റു മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഈമാസം പത്തിന് ആരംഭിക്കുന്ന ഫ്രഞ്ച് ലീഗിലെ മത്സരങ്ങളാണ് ഇനി ക്ലബ്ബിനുള്ളത്.