സതാംപ്ടൺ : ആസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്ന് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് നന്ന് തുടക്കമാകും. പാകിസ്ഥാനെതിരെയുള്ള പരമ്പര 1-1ന് സമനിലയിലാക്കിയ ശേഷമാണ് ഇംഗ്ളണ്ട് ആസ്ട്രേലിയയ്ക്ക് എതിരെ ഇറങ്ങുന്നത്. കൊവിഡിന് ശേഷം ഇംഗ്ളണ്ട് വിൻഡീസിനും പാകിസ്ഥാനുമെതിരെ ടെസ്റ്റ് പരമ്പരകളും കളിച്ചിരുന്നു. കൊവിഡ് കാലത്തിന് ശേഷം ആദ്യമാണ് ആസ്ട്രേലിയ കളിക്കാനിറങ്ങുന്നത്. ട്വന്റി-20കൾക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ഇരു ടീമുകളും തമ്മിലുണ്ടാകും.