anisha-antony


പ്രമുഖ ചലച്ചിത്ര നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെയും ശാന്തി​ ആന്റണി​യുടെയും മകൾ ഡോ.അനിഷയുടെ വിവാഹനിശ്ചയം എറണാകുളം ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടലിൽ നടന്നു. എറണാകുളത്തെ പ്രമുഖ ഡോക്ടറായ വി​ൻസെന്റ് ചക്കി​യത്തി​ന്റെയും സി​ന്ധുവി​ന്റെയും മകൾ എമിൽ വിൻസെന്റാണ് പ്രതിശ്രുതവരൻ.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രതിശ്രുത വരനും വധുവിനോടുമൊപ്പം അൻപതുപേരാണ് പങ്കെടുത്തത്. ബന്ധുക്കൾ മാത്രമുള്ള ചടങ്ങിൽ കാരണവരുടെ സ്ഥാനത്തുനി​ന്ന് മോഹൻലാലാണ് നേതൃത്വം നൽകി​യത്. സുചിത്ര മോഹൻലാലും, മകനും നടനുമായ പ്രണവ് മോഹൻലാലും എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. മോഹൻലാലും പ്രണവും ഉൾപ്പെടെ ചടങ്ങി​ൽ പങ്കെടുത്തവരെല്ലാം കസവു കരയുള്ള മുണ്ടും ജൂബയുമാണ് ധരി​ച്ചത്. സ്ത്രീകൾ കസവു കരയുള്ള സാരി​യും ചൂരി​ദാറുമായി​രുന്നു. ബ്ളാക് ഡ്രസ് കോഡി​ലായി​രുന്നു പ്രതി​ശ്രുത വധൂവരന്മാർ എത്തി​യത്. വരൻ കറുത്ത സ്യൂട്ട് അണി​ഞ്ഞപ്പോൾ വധു വെള്ളി​ പ്രി​ന്റുകളോടുള്ള വസ്ത്രമാണ് ധരി​ച്ചത്.
ഉത്രാടനാളിൽ നടന്ന ചടങ്ങിൽ എല്ലാത്തിനും കേരളിയ ടച്ചുണ്ടായിരുന്നു. എമിലിന്റെയും അനീഷയുടെയും വിവാഹം ഡിസംബറിലാണ്.