ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ ഒളിയാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. കഴിഞ്ഞ നാലു ദിവസത്തിനിടെയുള്ള രണ്ടാമത്തെ വീരമൃത്യുവാണിത്. ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസറാണ് കാശ്‌മീർ താഴ്‌വരയിലെ ഗുരെസ് സെക്ടറിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാലു വീടുകളും ഒരു സ്കൂൾ കെട്ടിടവും മദ്രസയും ആക്രമണത്തിൽ തകർന്നു. ആഗസ്റ്റ് 30ന് അമൃത്സറിൽ നിന്നുള്ള ജെ.സി.ഒയായ രജ്‌വീന്ദർ സിംഗ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മെഷീൻ ഗണ്ണുകൾ ഉപയോഗിച്ചാണ് സൈനികർക്ക് നേരെ വെടിയുതിർത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.