കറുകച്ചാൽ: മകന്റെ ചവിട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. ശാന്തിപുരം റൈട്ടൺപറമ്പ് ചക്കുങ്കൽ ജോൺ തോമസ് (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മദ്യലഹരിയിലെത്തിയ മകൻ ജോസി, കിടപ്പുരോഗിയായ ജോണിനെ കട്ടിലിൽ നിന്നു വലിച്ചിട്ട് ചവിട്ടുകയായിരുന്നു. ആറ് വാരിയെല്ലുകൾ ഒടിഞ്ഞു. ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. അയൽവാസികളും ബന്ധുക്കളും ചേർന്നാണ് ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ മരിച്ചു.ഭാര്യ: അന്നമ്മ.
ജോസി ജോണിനെ (37) കറുകച്ചാൽ പൊലീസ് അറസ്റ്റു ചെയ്തു.