ന്യൂഡൽഹി : കൊവിഡിനെ തുടർന്ന് ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ അസ്‌ലം ഖാൻ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ എഹ്സാൻ ഖാനും മരണത്തിന് കീഴടങ്ങി. 90 വയസായിരുന്നു. കൊവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു എഹ്സാൻ. എഹ്സാന്റെ മരണ വാർത്ത ദിലീപ് കുമാറിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കുടുംബ സുഹൃത്തായ ഫൈസൽ ഫറൂഖിയാണ് പുറത്തുവിട്ടത്.
ഓഗസ്റ്റ് 15നാണ് എഹ്സാനും 88 കാരനായ അസ്‌ലം ഖാനും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുംബയ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 21നാണ് അസ‌്‌ലം മരിച്ചത്. മാർച്ച് മുതൽ 97 കാരനായ ദിലീപ് കുമാറും ഭാര്യയും നടിയുമായ സൈറാ ബാനുവും വൈറസിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി ഐസൊലേഷനിൽ കഴിയുകയാണ്.