pubg

ബീജിംഗ്: പബ്‌ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഇന്ത്യയുടെ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചൈനീസ് നിക്ഷേപകരുടെ താത്പര്യത്തെ ഇത് ലംഘിച്ചുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. പബ്‌ജിയ്‌ക്ക് പുറമേ ബൈഡു, ഷവോമി ഷെയർസേവ് പോലുള‌ള ആപ്പുകളും നിരോധിച്ചിരുന്നു. ഈ തെറ്റായ തീരുമാനം ഇന്ത്യ പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.