sandeep-varier

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പിക്കാരെല്ലാം മണ്ടന്മാരാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. ഇന്ത്യൻ ഐ.ടി ആക്ട് പ്രകാരം ഡിജിറ്റൽ സർട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഉണ്ടെന്നും ഡിജിറ്റൽ ഒപ്പ് എന്ന് പറയുന്നത് പകുതിപേർ ഒപ്പിട്ട കടലാസ് സ്കാൻ ചെയ്ത് മറ്റൊരിടത്ത് അയച്ച് കൊടുത്ത്, അത് പ്രിന്റ് എടുത്ത് അതിന്മേൽ ഒപ്പിടുന്നതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇത്തരം ഫയലുകൾ നിയമപരമായി ചോദ്യചെയ്യപ്പെട്ട് റദ്ദ് ആക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കുറവ് പരിഹരിക്കാനാണ് ഐ.ടി ആക്ട് ഭേദഗതിയിൽ ഡിജിറ്റൽ ഒപ്പ് കൊണ്ട് വന്നിട്ടുളളത്. ഡിജിറ്റൽ ഒപ്പിന് അംഗീകാരം നൽകാൻ 2000ത്തിലെ ഐ.ടി ആക്ട് പ്രകാരം കൺട്രോളർ ഓഫ് സർട്ടിഫിക്കേഷൻ ഏജൻസീകളെ നിയോഗിക്കും അവരാണ് ഇത് സാധ്യമാക്കുന്നത്. അല്ലാതെ ഒപ്പിട്ടത് സ്കാൻ ചെയ്ത് അയച്ച് അത് വീണ്ടും കളർ പ്രിന്റ് എടുത്ത് അതിന്മേൽ ഒപ്പിടുന്നത് അല്ല ഡിജിറ്റൽ ഒപ്പെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. മുഖ്യമന്ത്രി ആറാം തീയതി ഒപ്പിട്ട 39 ഫയലുകളിൽ എത്ര ഫിസിക്കൽ ഫയലുകൾ ഉണ്ടെന്നും സന്ദീപ് വാര്യർ ചോദിച്ചു.

ബി.ജെ.പിക്കാർ പറയുന്നത് വിവരക്കേടാണ് എന്ന അന്തംകമ്മി കാപ്സൂൾ ന്യായീകരണമല്ലാതെ മറ്റെന്ത് മറുപടിയാണ് തോമസ് ഐസക്കിന് ഉളളതെന്നും സന്ദീപ് വാര്യർ ചോദിച്ചു. ആപ്പിൾ ഐ പാഡിൽ പേന കൊണ്ട് മുഖ്യൻ ഒപ്പിട്ടോയെന്നും ഇത്ര വിവരമില്ലാത്ത ആളുകളാണോ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

ധനകാര്യ മന്ത്രി തോമസ് ഐസക് പറയുന്നു . . "ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ...

Posted by Sandeep.G.Varier on Thursday, 3 September 2020