pubg-banned

ന്യൂഡൽഹി: ജനപ്രിയ ബാറ്റില്‍ ഗെയിം ആയ പബ്ജി മൊബൈല്‍ ഉള്‍പ്പെടെ 118 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിവരസാങ്കേതിക മന്ത്രാലയം നിരോധിച്ചതോടെ നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പബ്ജിക്ക് സമാനമായ കുറഞ്ഞ ബാറ്റില്‍ ഗെയിമുകള്‍ മാത്രമാണുള്ളത്. എപിക് ഗെയിമിന്റെ ഫോര്‍ട്ട്‌നൈറ്റ് പോലും പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല എന്നതിനാല്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുന്നതില്‍ പരിമിതികളുണ്ട്. പബ്ജിയുടെ അഭാവത്തില്‍ പരീക്ഷിച്ച് നോക്കാവുന്ന ഏതാനും ബാറ്റില്‍ റോയാല്‍ ഗെയിമുകള്‍ ചുവടെ ചേര്‍ക്കുന്നു.

കോള്‍ ഓഫ് ഡ്യൂട്ടി

എഫ്.പി.എസ് ഗെയിംസ് വിഭാഗത്തിലെ ഏറ്റവും പഴയ സീരീസുകളിലൊന്നാണ് കോള്‍ ഓഫ് ഡ്യൂട്ടി. 90 കളില്‍ ജനിച്ചവര്‍ക്ക് കൂടുതല്‍ പരിചയമുള്ള ഗെയിമാണിത്. ഗെയിമിന്റെ മൊബൈല്‍ പതിപ്പില്‍, പബ്ജി മൊബൈലിനും ഫോര്‍ട്ട്നൈറ്റിനും സമാനമാണ്. ഗെയിമിന്റെ ഗ്രാഫിക്‌സ് ആണ് എടുത്തു പറയേണ്ടത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.5 റേറ്റിംഗോടെ 100 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുണ്ട് കോള്‍ ഓഫ് ഡ്യൂട്ടിക്ക്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഇതിന് 1.5 ജിബി സ്‌പെയ്‌സ് ആവശ്യമാണ്.

ഫ്രീ ഫയര്‍
ഗാരെന ഫ്രീ ഫയര്‍ 2017 ല്‍ പുറത്തിറങ്ങിയ , അത്ര അറിയപ്പെടാത്ത ഗെയിമാണ്. നിങ്ങള്‍ക്ക് സോളോ ആയി കളിക്കാം അല്ലെങ്കില്‍ നാല് കളിക്കാര്‍ വരെയുള്ള സ്‌ക്വാഡുകള്‍ രൂപീകരിക്കാം. ഗെയിം പ്ലേ സ്റ്റോറില്‍ എഡിറ്റേഴ്‌സ് ചോയ്‌സായി തിരഞ്ഞെടുത്തിട്ടുണ്ട്, 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും 4.1 റേറ്റിംഗും ഉണ്ട്. ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണില്‍ ഇതിന് 580എംബി സ്‌പെയിസ് ആവശ്യമാണ്.

ആര്‍ക്ക്: സര്‍വൈവല്‍ ഇവോള്‍വ്ഡ്

ആര്‍ക്ക്: സര്‍വൈവല്‍ ഇവോള്‍വ്ഡ് മറ്റ് ബാറ്റില്‍ റോയാല്‍ ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ഒരു സ്‌ക്വാഡില്‍ ചേരാം അല്ലെങ്കില്‍ സോളോ കളിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍, 10 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും 4.0 റേറ്റിംഗ് ഉണ്ട്. 2.4 ജിബി സ്‌പെയിസ് വേണം.


ഹോപ്ലെസ് ലാന്‍ഡ്: ഫൈറ്റ് ഫോര്‍ സര്‍വൈവല്‍

ഹോപ്ലെസ് ലാന്‍ഡ്: ഫൈറ്റ് ഫോര്‍ സര്‍വൈവല്‍ 121 പ്ലേയേഴ്‌സിനെ വരെ പിന്തുണയ്ക്കുന്നു. ഇത് കൂടുതല്‍ ലളിതമാക്കിയ ബാറ്റിൽ റോയല്‍ ഗെയിമാണ്. ഈ ഗെയിം കളിക്കാന്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഗെയിമിംഗ് ഫോണ്‍ ആവശ്യമില്ല.

50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ക്ക് ശേഷം പ്ലേ സ്റ്റോറില്‍ ഇതിന് 3.9 റേറ്റിങ്ങ് ഉണ്ട്. ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണില്‍ 346 എംബി ഇടം ആവശ്യമാണ്.