പഴങ്ങൾ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും പ്രമേഹരോഗികൾ പലപ്പോഴും ആശ ഉള്ളിലടക്കുകയാണ്. പഴങ്ങളിലുള്ള പഞ്ചസാരയെ പേടിച്ചാണിത്. പ്രമേഹരോഗികൾക്ക് പേടിക്കാതെ കഴിക്കാനാകുന്ന മധുരം കുറഞ്ഞ പഴങ്ങളെക്കുറിച്ചറിയാം. വെണ്ണപ്പഴത്തിൽ മധുരം വളരെ കുറവാണ്. മാത്രമല്ല ധാരാളം ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച് , കിവി എന്നിവ ആരോഗ്യദായകവും മധുരം കുറഞ്ഞതുമായ പഴങ്ങളാണ്.
റാസ്‌ബെറി,സ്‌ട്രോബെറി,ബ്ലൂബെറി തുടങ്ങിയ പഴങ്ങളിൽ പഞ്ചസാരയുടെ അംശം കുറവാണ് എന്നു മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ചെയ്യും. ആപ്പിൾ, അധികം പഴുക്കാത്ത റോബസ്‌റ്റ, പീച്ച്, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിലും പഞ്ചസാരയുടെ അളവ് കുറവാണ്. എങ്കിലും ഓർക്കുക, പ്രമേഹരോഗികൾ ദിവസവും പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതല്ല. അതിനാൽ വിദഗ്ധാഭിപ്രായം കൂടി തേടുന്നത് അഭികാമ്യമാണ്.