മേടം: വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി. ക്രമാനുഗതമായ വളർച്ച. സമയബന്ധിതമായ പ്രവർത്തനങ്ങൾ.
ഇടവം: മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കും. യുക്തിപൂർവം കാര്യങ്ങൾ നടത്തും. ഉദ്യോഗത്തിന് നിയമനാനുമതി.
മിഥുനം : സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. അനുകൂല സാഹചര്യങ്ങൾ. ശുഭസൂചകങ്ങളായ പ്രവൃത്തികൾ.
കർക്കടകം: ആത്മാർത്ഥമായി പ്രവർത്തിക്കും. അർത്ഥവ്യാപ്തിയുള്ള വചനങ്ങൾ. ഉപരിപഠനത്തിന് ചേരും.
ചിങ്ങം: ആദരങ്ങൾ നേടും. നല്ല മുഹൂർത്തങ്ങൾ ഉണ്ടാകും. ചുമതല വർദ്ധിക്കും.
കന്നി: വാക്കുകൾ ഫലപ്രദമാകും. കർമ്മമേഖലയിൽ മാറ്റം. വിവിധ കാര്യങ്ങൾ ഏറ്റെടുക്കും.
തുലാം: വിദേശ വ്യാപാരം നഷ്ടപ്പെടും. ജോലിഭാരം വർദ്ധിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.
വൃശ്ചികം: അനവസരങ്ങളിലുള്ള സംസാരത്തിൽ ശ്രദ്ധിക്കണം. ഉപരിപഠനത്തിന് അവസരം. ചില പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കും.
ധനു: ജീവിത നിലവാരത്തിൽ ക്രമാനുഗതമായ മാറ്റം. ഒട്ടേറെ പദ്ധതികൾ വിഭാവനം ചെയ്യും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ നടപ്പാക്കും.
മകരം: ആത്മവിശ്വാസം വർദ്ധിക്കും. നിരീക്ഷണങ്ങളിൽ ലക്ഷ്യപ്രാപ്തി. ബഹുമുഖ പ്രതിഭകളെ പരിചയപ്പെടും.
കുംഭം: മേലധികാരിയുടെ പ്രതിനിധിയാകും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
മീനം: ചുമതലകൾ വർദ്ധിക്കും. അഹോരാത്രം പ്രവർത്തിക്കും. കാർഷിക പുരോഗതി.