മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ നിരവധി വർക്ക് ഔട്ട് ചിത്രങ്ങൾ ആരാധകർ കണ്ടിട്ടുളളതാണ്. എന്നാൽ ഇതിൽ നിന്നും അൽപ്പം വ്യത്യസ്തമാർന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബോക്സർ ലുക്കിൽ നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. സിക്സ് പാക്ക് ലുക്കിൽ പഞ്ചിംഗ് പ്രാക്ടീസ് നടത്തുന്ന ചിത്രം താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
പ്രത്യേക തരം ലൈറ്റിംഗിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് പിന്നിൽ. ലോക്ക്ഡൗണിലെ ജോമോന്റെ ഫോട്ടോഗ്രാഫി താൽപ്പര്യത്തെത്തുടർന്ന് പിറന്നതാണ് ചിത്രമെന്നും ടൊവിനോ തന്റെ പോസ്റ്റിൽ കുറിച്ചു.അതോടൊപ്പം തന്റെ ഫിറ്റ്നസ് ട്രെയിനർ അലി അസ്‍കറിനും ടൊവീനോ പോസ്റ്റിൽ നന്ദി പറയുന്നു. പേസ്റ്റ് ചെയ്ത് നിമിഷങ്ങൾക്ക് ഉളളിൽ തന്നെ ചിത്രം വെെറലാവുകയായിരുന്നു. മലയാള സിനിമയുടെ മസിൽമാനാണ് ടൊവിനോ എന്നാണ് ആരാധകർ പറയുന്നത്.
One of the ace cinematographers of the country found a new interest during lockdown, and I'm glad to be part of it....
Posted by Tovino Thomas on Wednesday, 2 September 2020