ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 26,456,951 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 872,499 ആയി.18,646,422 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി എൺപത്തിരണ്ടായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ഇന്നലെ മാത്രം യു.എസിൽ നാൽപതിനായിരത്തിൽ കൂടുതൽ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,335,023 ആയി ഉയർന്നു. മരണസംഖ്യ 191,053 ആയി. 3,572,913 പേർ സുഖംപ്രാപിച്ചു.
ബ്രസീലിൽ രോഗബാധിതരുടെ എണ്ണം നാൽപത് ലക്ഷം കടന്നു. 124,729 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരണമടഞ്ഞത്. 3,247,610 പേർ രോഗമുക്തി നേടി. ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. അറുപത്തിയെട്ടായിരത്തിലധികം പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 3,034,887 പേർ രോഗമുക്തി നേടി.