ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിക്കുമെന്ന അവകാശവാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പാട്ടീൽ. ആകെയുള്ള 182 സീറ്റുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ പാർട്ടി പരാജയപ്പെടുകയാണെങ്കിൽ താൻ രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ജനിച്ചത് മഹാരാഷ്ട്രയിലാണെങ്കിലും ജീവിച്ചത് ഗുജറാത്തിലാണ്. അതുകൊണ്ടുതന്നെ ഞാനൊരു ഗുജറാത്തുകാരനാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മുഴുവൻ സീറ്റുകളിലും ഞങ്ങൾ വിജയിച്ചിട്ടുണ്ട്. നിയമസഭയിലും അത് സാദ്ധ്യമാണ്.'-അദ്ദേഹം പറഞ്ഞു.
മുഴുവൻ സീറ്റും നേടുക എന്ന ലക്ഷ്യവുമായി പാർട്ടിപ്രവർത്തകരുടെ പിന്തുണയോടെ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായരുന്നു സി.ആർ പാട്ടീൽ. 2022ലാണ് അടുത്ത ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്.