bineesh-kodiyeri

തിരുവനന്തപുരം: ബംഗളൂരു ലഹരിക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്ന് കാണിക്കുന്ന ഫോൺരേഖകൾ പുറത്ത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിനം മുമ്പ് വരെ ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 21നാണ് അനൂപ് അറസ്റ്റിലായത്. ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതൽ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെയാണ് സംസാര ദൈർഘ്യം. കൂടാതെ ബംഗളൂരുവിൽ അനൂപിന് സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ മാസം മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്.ഓഗസ്റ്റ് 13 ന് രാത്രി ആറ് മിനിറ്റിലേറെ ഇരുവരും ഫോണിൽ സംസാരിച്ചിട്ടുള്ളതായി രേഖകളിൽ നിന്ന് വ്യക്തമാണ്. ഓഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് കോടിയേരി നേരത്തെ സമ്മതിച്ചിരുന്നു. വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.