murder

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പിടിയിലായ ഐ എൻ ടി യു സി പ്രവർത്തകൻ ഉണ്ണി തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞുവീണതിനാൽ ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ്. മദപുരത്തെ കാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം.

മദപുരത്തെ നൂറേക്കർ മലമുകളിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഉണ്ണിയെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നുകഴിഞ്ഞ് നാലുദിവസവും ഉണ്ണി ഇവിടെയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഉണ്ണിയുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരിൽ അൻസർ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഉണ്ണിയെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

തിരുവോണത്തലേന്ന് രാത്രിയിലാണ് വെഞ്ഞാറമൂടിന് സമീപം തേമ്പാംമൂടിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.