കണ്ണൂർ: കൊവിഡ് രോഗി ചികിത്സയിലിരുന്ന ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു. കണ്ണൂർ ചാല സ്വദേശിയായ ഓട്ടോ ഡ്രൈവർ രവീന്ദ്രൻ(60)ആണ് ചികിത്സ തേടിയ പരിയാരം മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്‌തത്.ഇയാളുടെ സമ്പർക്ക പട്ടിക വലുതാണ്. രവീന്ദ്രനും ഭാര്യയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു.