തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങൽ പോകുന്നവഴി മൂക്കുന്നൂര് എന്ന സ്ഥലത്തെ ഒരു വീടിന്റെ പുറകുവശത്തു മൂന്ന് നാല് ഷീറ്റ് മതിലിനോട് ചേർന്ന് ചാരി വച്ചിരിക്കുന്നു അതിനടിയിൽ ഒരു പാമ്പ് കയറി എന്ന് പറഞ്ഞു വാവയ്ക്ക് രാവിലെ തന്നെ കോൾ എത്തി.സ്ഥലത്തെത്തിയ വാവ ഷീറ്റുകൾക്ക് പുറകിലിരുന്ന പാമ്പിനെ കണ്ടു. നല്ല വലിപ്പവും ആരോഗ്യവും ഉള്ള അണലി.
വാവ ഷീറ്റുകൾ ഓരോന്നായി മാറ്റി തുടങ്ങി പെട്ടന്ന് രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിയെങ്കിലും അപകടകാരിയായ ആൺ അണലിയുടെ വാലിൽ വാവക്ക് പിടികിട്ടി.പക്ഷെ ഏറെ ശ്രദ്ധയോടെ വേണം പിടികൂടാൻ ,അണലിയുടെ കടിയേറ്റാണ് വാവ് സുരേഷിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. അണലിയുടെ കടിയേറ്റാൽ രക്തം കട്ടപിടിക്കില്ല കൂടാതെ രക്തം പൊടിയുക,നല്ല വേദന , കടിയേറ്റ സ്ഥലത്തു നീര് വക്കുക ,ഛർദിൽ,വയറുവേദന ,ക്ഷീണം ,നടുവേദന ,മൂത്രത്തിന് രക്തത്തിന്റെ നിറം ,ശരീര വേദന ,കണ്ണ് ചുവക്കുക ,മയങ്ങിപ്പോകുക ,രക്തംഛർദിക്കുക ,ദേഹത്തിനെ പല ഭാഗങ്ങളിൽ നിന്നായി ചോര വരുക ,മാത്രമല്ല അപകടത്തിൽ നിന്ന് രക്ഷപ്പെട്ടാൽ പോലും മാസങ്ങളെടുക്കും മുറിവ് ഉണങ്ങാൻ അതിനാൽ അണലിയുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നതാണ് നല്ലത്യഅണലിയെ പിടികൂടുന്നതിനിടയിൽ വാവയ്ക്ക് അടുത്ത കാൾ എത്തി ,ഇത്തവണ പാമ്പ് പാറക്കെട്ടിനകത്താണ് ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്