ചണ്ഡിഗഡ്: ഹരിയാനയിലെ സുഖ്‌ദേവ് ദാബയിലെ 65 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാര 'ധാബ' ഹോട്ടൽ അണുവിമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റ് ജീവനക്കാരുടെ സാമ്പിളുകൾ അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഡൽഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന മൂർത്തലിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
അമ്രിക് സുഖ്‌ദേവ് ദാബ ഭക്ഷണ പ്രേമികൾക്കും, യാത്രക്കാർക്കും പ്രിയപ്പെട്ട ഇടമാണ്. ഹൈവേയിലെ ഭക്ഷണശാലകളിലൊന്നാണിത്.ഓരോ ദിവസവും നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നത്.