fire-incident

കടലൂർ: തമിഴ്‌നാട്ടിൽ കടലൂരിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. ഇവരെല്ലാം പടക്കശാലയിലെ തൊഴിലാളികളാണ്.നിരവധി പേർക്ക് പൊള‌ളലേ‌റ്റു. മൂന്ന് ഫയ‌ർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ കെടുത്തി. പരുക്കേ‌റ്റവരെയെല്ലാം കടലൂരെ സർക്കാർ‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും കടലൂർ ജില്ല പൊലീസ് മേധാവി അറിയിച്ചു.