പാക്കിസ്ഥാന്റെ ബാറ്റ്സ്മാൻ ബാബർ ആസാം ഇംഗ്ലണ്ടിലെ സോമർസെറ്റിലേക്ക് തിരിച്ചെത്തി. ഇംഗ്ലണ്ട് - പാകിസ്ഥാൻ പരമ്പര അവസാനിച്ചതിന് ശേഷം പാക് ആരാധകർ സന്തോഷം കൊണ്ട് തുള്ളിച്ചാടിയിരുന്നു. അഭിമാനം കൊണ്ട് അവർ മതി മറന്നു. എന്നാൽ സൊമർസെറ്റിനായി ബാബർ കളിച്ച ആദ്യ മത്സരം ഒരു വിവാദത്തിന് കാരണമായി.
ബാബറിന്റെ ജെഴ്സിയിലെ ലോഗോ ആണ് വിവാദത്തിന് കാരണമായത്. വാർസെസ്റ്റർ ഷയറിനെതിരെ 42 റൺസ് നേടിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഒരു കാര്യം ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ബാബറിന്റെ ജേഴ്സിയിൽ ഒരു ആൽക്കഹോൾ ബ്രാൻഡിന്റെ പേരാണ് ഉള്ളത്. ഇത് കണ്ടതോടെ അതുവരെ അഭിനന്ദിച്ച ആരാധകർക്ക് അതൃപ്തിയുണ്ടായി.
ഒരു മുസ്ലീമായ താങ്കൾക്ക് എങ്ങനെയാണ് മദ്യത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നത്? ജെഴ്സിയിൽ നിന്ന് അത് നീക്കം ചെയ്യൂ എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് ബാറ്റ്സ്മാനെതിരെ ഉയരുന്നത്.
Bhai mere, as a muslim how can you promote alcohol? Many Pakistani cricketers specially in CPL used to hide the logo. I hope babar dont have any problem with it.
— Malik Hassaan 🇵🇰 (@MalikHassaan2) September 3, 2020
Please remove the logo of tribute from Babar Azam’s shirt 👕 because we’re Muslim
— Hamza Nazik (@hamza_nazik) September 4, 2020