smile

വ്യത്യസ്തയാം ടെസ് ക്രിസ്ത്യനെ ഇതുവരെ ആരും തിരിച്ചറിഞ്ഞില്ല!, അതിന് കാരണവുമുണ്ട്. കഴിഞ്ഞ 44 കൊല്ലമായി ടെസ് ചിരിച്ചിട്ട്! എന്തെങ്കിലും പ്രശ്നം കൊണ്ടല്ല, ചിരിക്കാത്തത്, ഒരുപക്ഷേ, അതിന്റെ കാരണം കേട്ടാൽ ആരും ചിരിച്ചുപോകും. സൗന്ദര്യം നിലനിറുത്താനാണത്രേ ചിരിക്കാതെ വായുംപൂട്ടി ടെസ് ഇരിക്കുന്നത്. ഇപ്പോൾ 54 വയസുണ്ട്. എന്നാൽ, തന്നെ കണ്ടാൽ അത്രയും പ്രായം തോന്നിക്കുമോ എന്നാണ് ടെസിന്റെ ചോദ്യം. ഇപ്പോഴും യുവത്വം നിലനിറുത്താനാവുന്നത് ചിരിക്കാത്തത് കൊണ്ടാണെന്നാണ് ടെസിന്റെ പക്ഷം. മാത്രമല്ല, മുഖത്ത് ചുളിവുകൾ വീഴാതിരിക്കാനും ചിരിക്കാതിരുന്നാൽ സാധിക്കുമത്രേ.

വെറുതെ പ്ലാസ്റ്റിക് സർജറി നടത്തിയും മുഖത്ത് ബോട്ടോക്‌സ് ട്രീറ്റ്മെന്റ് ചെയ്തും കാശ് കളയാനൊന്നും ടെസിനെ കിട്ടില്ല. ഫോട്ടോയ്ക്കും സെൽഫിക്കും പോസ് ചെയ്യുമ്പോൾ ചിരിക്കാതെ നിർവികാരയായി ഇരിക്കുന്ന ടെസിനെ കാണുമ്പോൾ ഏവർക്കും അമ്പരപ്പാണ്. മുഖത്ത് ചിരിവരുത്താൻ ഫോട്ടോഗ്രാഫർമാർ പറഞ്ഞാലും കുലങ്ങില്ല. എന്നാൽ, അതിന്റെ കാരണമറിഞ്ഞ് പൊട്ടിച്ചിരിച്ച ഫോട്ടോഗ്രാഫർമാർ എത്രയോപേർ.

മുഖത്തെ പേശികളെ നിയന്ത്രിക്കാൻ പരിശീലിച്ചിട്ടുള്ളത് കൊണ്ടാണ് മുഖത്ത് ചുളിവുകൾ ഇല്ലാത്തതെന്നാണ് ടെസ് പറയുന്നത്. കൗമാരപ്രായം മുതൽ തന്നെ അവർ ചിരിക്കുന്നത് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. പ്രശസ്ത മോഡൽ കിം കർദാഷിയനും മുഖത്തെ ചുളിവുകൾ ഒഴിവാക്കുവാക്കുന്നതിനായി കുറച്ചേ പുഞ്ചരിക്കാറുള്ളു എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

നമ്മൾ വിചാരിക്കുന്നത് പോലെ ടെസ് ചില്ലറക്കാരിയല്ല,​ പത്ത് വയസിലാണ് ഇനി ചിരിക്കണ്ട എന്ന് അവർ തീരുമാനം എടുക്കുന്നത്. സ്വന്തം മകൾ ജനിച്ചപ്പോൾ പോലും കിം ചിരിച്ചിട്ടില്ല എന്നാണ് അവരുടെ ബന്ധുക്കൾ പറയുന്നത്.

എന്നാൽ, ചിരിക്കാതിരിക്കുന്നത് ഫലപ്രദമായ ഒരു ആന്റി-ഏജിംഗ് ടെക്‌നിക്കാണെന്ന് പല പ്രമുഖ ഡെ‌ർമറ്റോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിരിക്കാതിരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യാനും സാദ്ധ്യതയുണ്ട്. വികാരമില്ലാത്ത മുഖം നിങ്ങൾ സന്തുഷ്ടരാണെന്ന സിഗ്‌നൽ തലച്ചോറിന് കൊടുക്കില്ല. പുഞ്ചിരിക്കുമ്പോൾ സന്തോഷം തോന്നാനുള്ള ഹോർമോൺ തലച്ചോറ് തിരിച്ചറിയണമെങ്കിൽ ചിരിക്കേണ്ടത് അനിവാര്യമാണ്. പെരുമാറ്റത്തെ വരെ അത് ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നല്കുന്നു.