ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ താേറ്റവിഷയങ്ങളിലും റിസൾട്ട് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിഷയങ്ങളിലും പരീക്ഷ നടത്തുമെന്ന് സി ബി എസ് ഇ സുപ്രീംകോടതിയെ അറിയിച്ചു. സെപ്തംബർ അവസാനത്തോടെ പരീക്ഷ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വർദ്ധന വരുത്തിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ കൂട്ടിക്കൊണ്ടുളള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും കോടതിയെ അറിയിച്ചു.
പരീക്ഷ നടത്തുന്നതിന്റെ രീതികൾ,സമയം എന്നിവയെല്ലാം ഉൾക്കൊളളിച്ച് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ഈമാസം പത്തിന് വാദംകേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്.