പത്തനംതിട്ട: കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആഘോഷങ്ങളൊഴിവാക്കി ആചാരങ്ങൾ മാത്രമായി തിരുവാറന്മുളയപ്പന്റെ ഉത്രട്ടാതി ജലമേള. ആഘോഷമില്ലാതെ ഭക്തിയിൽ നിറഞ്ഞ് 52 കരകൾക്കായി ആഞ്ഞിലിമൂട്ടിൽ കടവിൽ നിന്ന് ക്ഷേത്ര കടവിലേക്ക് ളാക ഇടയാറന്മുള ചുണ്ടൻ മാത്രമാണ് പമ്പാനദിയിലെ ജലമേളയിൽ പങ്കെടുത്തത്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് 24 പേർക്ക് മാത്രമാണ് പളളിയോടത്തിലുണ്ടായിരുന്നത്. താപനില അളന്ന്, കൈകൾ ശുദ്ധമാക്കിയിട്ടാണ് ഇവർക്ക് പളളിയോടത്തിൽ കയറാനായത്. ആറന്മുള പളളിയോട സേവാ സംഘം പ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വംബോർഡ് ഭാരവാഹികൾ എന്നിവർ പളളിയോടത്തിനെ ആചാരപെരുമയോടെ സ്വീകരിച്ചു.
പളളിയോടത്തിന് പഴക്കുലയും അവിൽപൊതിയും സമർപ്പിക്കാൻ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഏതാനും ഭക്തരുണ്ടായിരുന്നു. ആചാരപരമായ ചടങ്ങുകളും തുടർന്ന് നടന്നു. രണ്ട് വർഷം മുൻപ് പ്രളയം നടന്ന സമയത്തും 25ഓളം പളളിയോടങ്ങളുളള ജലഘോഷയാത്ര നടന്നിരുന്നു,