bomb

കണ്ണൂർ: ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട്പേർക്ക് ഗുരുതര പരിക്ക്. കണ്ണൂരിലെ കതിരൂർ പൊന്ന്യത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. കണ്ണുകൾക്കും കൈകൾക്കുമാണ് പരിക്കേറ്റത്. സ്റ്റീൽബോംബുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഏതെങ്കിലും പാർട്ടിയുടെ പ്രവർത്തകരാണോ എന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.