a

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കടവുൾ സകായം നടനസഭ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ സത്യനേശൻ നാടാരായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.നവാഗതനായ ജിത്തു വയലിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിപിൻ ചന്ദ്രനാണ്.ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.