theft

കണ്ണൂർ: കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടി പശുവിനെ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കാസർകോട് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീൻ എന്നയാളാണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ലോറി മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

കഴിഞ്ഞ മാസം 24-നാണ് അഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് ഇയാൾ തടവുചാടിയത്. അന്ന് മുതൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബദിയടുക്ക പ്രദേശത്ത് നിന്ന് പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടിയിലായത്.

നേരത്തെ മറ്റൊരു കേസിൽ റിമാൻഡ് പ്രതിയായ ഇയാൾ കൊവിഡ് നിരീക്ഷണത്തിലിരിക്കെ തടവ് ചാടിയിരുന്നു. അതിന് ശേഷം പിടികൂടിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.