robert-pattinson

ല​ണ്ട​ൻ​:​ ​ന​ട​ൻ​ ​റോ​ബ​ർ​ട്ട് ​പാ​റ്റി​ൻ​സ​ൺ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​സൂ​പ്പ​ർ​ ​ഹീ​റോ​ ​സി​നി​മ​യാ​യ​ ​ദ​ ​ബാ​റ്റ്മാ​ന്റെ​ ​നി​ർ​മ്മാ​ണം​ ​താ​ത്ക്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​വ​ച്ചു.​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ൾ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ച​താ​യി​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​വാ​ർ​ണ​ർ​ ​ബ്രോ​സ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.ആ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ച്ച​തെ​ന്ന് ​വാ​ർ​ണ​ർ​ ​ബ്രോ​സ് ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.എ​ന്നാ​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ബാ​റ്റ്മാ​നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​റോ​ബ​ർ​ട്ട് ​പാ​റ്റി​ൻ​സ​ണാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​അ​ദ്ദേ​ഹ​വും​ ​ത​നി​ക്ക് ​രോ​ഗ​മു​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​