തായ‌്‌വാൻ: ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയെന്ന അവകാശവാദവുമായി തായ്‌വാൻ ട്വിറ്റർ ഉപയോക്താക്കൾ. തായ്‌വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്‌സിയിൽ വിമാനം തകർന്നു വീണെന്നാണ് റിപ്പോർട്ട്. പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ, ഇത് തെറ്റായ വാർത്തയാണെന്നും ഇപ്രകാരം ഒരു സംഭവം നടന്നിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.