zoding

കോ​ഴി​ക്കോ​ട്:​ ​മി​സോ​റം​ ​ലെ​ഫ്റ്റ് ബാ​ക്ക് ​സോ​ഡി​ങ്ങ് ​ലി​യാ​ന​ ​ടോ​ച്ച​വാ​ങ്ങി​നെ​ ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ്.​സി​ ​സ്വ​ന്ത​മാ​ക്കി.​ ​നെ​റോ​ക്ക​ ​എ​ഫ്.​സി​യി​ൽ​ ​നി​ന്നാ​ണ് ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​ക​രാ​റി​ൽ​ ​ടോ​ച്ച​വാ​ങ്ങ് ​ഗോ​കു​ല​ത്തി​ലെ​ത്തി​യ​ത്.​വി​വി​ധ​ ​ഐ​ ​എ​സ് ​എ​ൽ,​ ​ഐ​ ​ലീ​ഗ് ​ടീ​മു​ക​ൾ​ക്ക് ​വേ​ണ്ടി​ ​ക​ളി​ച്ചി​ട്ടു​ള്ള​ ​ടോ​ച്ച​വാ​ങ്ങ് ​ഇ​ന്ത്യ​യു​ടെ​ ​അ​ണ്ട​ർ​-14,​ ​അ​ണ്ട​ർ​-16,​ ​അ​ണ്ട​ർ​ ​-19​ ​ടീ​മു​ക​ളി​ലും​ ​അം​ഗ​മാ​യി​രു​ന്നു.​

ഷി​ല്ലോ​ംഗ് ​ല​ജോ​ംഗ് ​ക്ല​ബി​ലൂ​ടെ​യാ​യി​രു​ന്നു​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഫു​ട്ബാ​ളി​ലെ​ ​അ​ര​ങ്ങേ​റ്റം.​ ​അ​വി​ടെ​ ​നി​ന്നും​ ​നോ​ർ​ത്ത് ​ഈ​സ്റ്റ്,​ ​ഡ​ൽ​ഹി​ ​ഡ​യ​നാ​മോ​സ്,​ ​പൂ​നെ​ ​എ​ഫ്.​സി​ ​എ​ന്നീ​ ​ക്ല​ബു​ക​ൾ​ക്ക് ​വേ​ണ്ടി​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗി​ൽ​ ​ക​ളി​ച്ചു.​ഗോ​കു​ലം​ ​കേ​ര​ള​യി​ൽ​ ​ക​ളി​ക്കു​വാ​ൻ​ ​ക​ഴി​യു​ന്ന​തി​ൽ​ ​വ​ള​രെ​ ​ഏ​റെ​ ​അ​ഭി​മാ​നം​ ​ഉ​ണ്ട്.​ ​ഇ​തെ​നി​ക്ക് ​പു​തി​യ​ ​തു​ട​ക്കം​ ​ആ​ണ്.​ ​തീ​ർ​ച്ച​യാ​യി​ട്ടും​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ക്ല​ബ് ​ഈ​ ​വ​രു​ന്ന​ ​സീ​സ​ണി​ൽ​ ​ക​ളി​ക്കും​ ​എ​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​ഉ​ണ്ട്.​-​സോ​ഡി​ങ്ങ‌് ലി​യാ​ന​ ​പ​റ​ഞ്ഞു.​ സോഡിങ്ങ്ലിയാന ഗോകുലത്തിന്റെ ഭാഗമായതിൽ അതിയായ സന്തോഷം ഉണ്ട്. പരിചയ സമ്പന്നനായ ഒരു കളിക്കാരൻ ആണ് റാൾട്ടെ. ഇപ്പോൾ എല്ലാ പൊസിഷനുകളിലും നല്ല സ്‌ക്വാഡ് ഡെപ്ത് ഞങ്ങൾക്കുണ്ട്. ഇനി വിദേശ താരങ്ങളെ കൂടി ടീമിൽ എത്തിച്ചാൽ, ഐ ലീഗ് സൈനിങ്ങ് പൂർണമാകും- ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.