thiruvananthapuram


തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 477 പേർക്ക്. ഇതിൽ 463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയിൽ ഇന്ന് 426 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയിൽ മൂന്ന് പേർ കൊവിഡ് മൂലമാണ് മരണമടഞ്ഞതെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), വെഞ്ഞാറമൂട് സ്വദേശി സുലജ (56) എന്നിവരാണ് രോഗം മൂലം മരിച്ചതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം 104 ആയി ഉയർന്നു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന വിവരപ്രകാരം ജില്ലയിൽ 5319 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16, 797 ആണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 11, 777.