മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മാളവിക മേനോന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് കീഴിലാണ് ആരാധകരുടെ കമന്റുകൾ വന്നുനിറയുന്നത്. ഗ്ലോസി പർപ്പിൾ ലോ നെക്ക് സ്ലീവ്‌ലെസ് ഗൗൺ ധരിച്ച മാളവികയുടെ ചിത്രങ്ങൾ ഒരേ സമയം സെക്സിയും ക്യൂട്ടും ആണെന്നാണ് ആരാധകരുടെ അഭിപ്രായം.
ഗൗൺ ധരിച്ചുകൊണ്ടുള്ള തന്റെ പല പോസിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നടിക്ക് ഇതിലൂടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 916 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ച മാളവിക സിദ്ധാർത്ഥ് ഭരതന്റെ ആദ്യ സംവിധാന സംരംഭമായ നിദ്രയിലും(2012), പൃഥ്വിരാജ് നായകനായി എത്തിയ 'ഹീറോ'(2012)യിലും അഭിനയിച്ചു. ശേഷം തമിഴ് സിനിമാരംഗത്തും മാളവിക സജീവമാകുകയായിരുന്നു.