meesha

സി​നി​മാ​താ​ര​ങ്ങ​ളെ​ ​ക​ണ്ടാ​ണ് ​പ​ല​രും​ ​താ​ടി​യും​ ​മീ​ശ​യു​മെ​ല്ലാം​ ​സ്റ്റൈ​ലി​ഷാ​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ന​ല്ല​ ​ആ​രോ​ഗ്യ​മു​ള്ള​ ​നീ​ണ്ട​ ​താ​ടി​യും​ ​മീ​ശ​യും​ ​ചി​ല​ർ​ ​അ​ഭി​മാ​ന​മാ​യി​ ​കാ​ണു​ന്നു.​ ​പ​ല​ ​സം​സ്കാ​ര​ങ്ങ​ളി​ലും​ ​പൗ​രു​ഷ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​യി​ ​താ​ടി​യെ​യും​ ​മീ​ശ​യേ​യും​ ​ക​ണ​ക്കാ​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ,​ ​വ്യ​ത്യ​സ്ത​മാ​യി​ ​നീ​ട്ടി​വ​ള​ർ​ത്തി​യ​ ​താ​ടി​യും​ ​മീ​ശ​യും​ ​ഉ​ള്ള​വ​ർ​ക്ക് ​മാ​ത്രം​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​രു​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ത​ന്നെ​യു​ണ്ട്-​ ​ലോ​ക​ ​താ​ടി​ ​മീ​ശ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ്.
2017​ ​മു​ത​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​കൃ​ത്രി​മ​ ​താ​ടി​ ​ഉ​പ​യോ​ഗി​ച്ച് ​ഈ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ 1970​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​വ​ട​ക്ക​ൻ​ ​ഇ​റ്റ​ലി​യി​ൽ​ ​ആ​ദ്യ​ത്തെ​ ​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ ​ന​ട​ന്ന​താ​യി​ ​ഒ​രു​ ​ഇ​റ്റാ​ലി​യ​ൻ​ ​ഗ്രൂ​പ്പ് ​അ​വ​കാ​ശ​മു​ന്ന​യി​ച്ചി​രു​ന്നു.​ 1990​ൽ​ ​ജ​ർ​മ്മ​നി​യി​ലെ​ ​ഹെ​ഫെ​ന​ർ​ ​ബി​യേ​ർ​ഡ് ​ക്ല​ബ് ​സം​ഘ​ടി​പ്പി​ച്ച​ ​മ​ത്സ​ര​മാ​ണ് ​ആ​ദ്യ​ത്തേ​തെ​ന്ന​ ​വാ​ദ​ങ്ങ​ളു​മു​ണ്ട്.
ഇ​തേ​ ​ക്ല​ബ് 1995​ൽ​ ​ര​ണ്ടാ​മ​ത്തെ​ ​ലോ​ക​ ​താ​ടി​യും​ ​മീ​ശ​യും​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ജ​ർ​മ്മ​ൻ​ ​ന​ഗ​ര​മാ​യ​ ​ഫോ​ർ​ഷൈ​മി​ൽ​ ​ന​ട​ത്തി.​ 1995​ന് ​ശേ​ഷം​ ​വ​ട​ക്ക​ൻ​ ​യൂ​റോ​പ്പി​ലെ​ ​പ്രാ​ദേ​ശി​ക​ ​താ​ടി​ ​ക്ള​ബു​ക​ൾ​ ​ഓ​രോ​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​ലും​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​അ​വ​സാ​ന​മാ​യി​ 2019​ലെ​ ​മ​ത്സ​രം​ ​ന​ട​ന്ന​ത് ​ബെ​ൽ​ജി​യ​ത്തി​ലാ​ണ്.​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​കൃ​ത്രി​മ​ ​താ​ടി​യാ​യാ​ലും​ ​മ​തി.​ 2017​ൽ​ ​അ​മേ​രി​ക്ക​യി​ലെ​ ​ടെ​ക്സാ​സി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​താ​ടി​ ​മീ​ശ​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​മ​ത്സ​ര​ത്തി​ൽ​ 33​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 738​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.