japan-units

ടോക്കിയോ: വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിർമാണയൂണിറ്റുകൾ മാറ്റുന്നതിന് കമ്പനികൾക്ക് ജപ്പാൻ ആനുകൂല്യം പ്രഖ്യാപിച്ചു.

നിർമാണ യൂണിറ്റുകൾ ഒരുപ്രദേശത്തുമാത്രമായി പ്രവർത്തിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്, മെഡിക്കൽ ഉപകരണ നിർമാണയൂണിറ്റുകളാകും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് മാറ്റുന്നതെന്നാണ് റിപ്പോർട്ട്.

ആസിയാൻ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി ഇടക്കാല ബഡ്ജറ്റിൽ 23.5 ബില്യൺ യെൻ (221 മില്യൺ യു.എസ് ഡോളർ)ആണ് നീക്കിവച്ചിട്ടുള്ളത്. നിലവിൽ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാൻ കമ്പനികളുടെ നിർമാണ ശൃംഖലകൾ പ്രധാനമായും പ്രവർത്തിക്കുന്നത്.