kadakampally-surendran-

തിരുവനന്തപുരം: വെഞ്ഞാറമൂടിലെ ഇരട്ടകൊലപാതകത്തിന് ശേഷവും കോൺഗ്രസ് അക്രമ പരമ്പര തുടരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.പി.സി.സി അംഗം ലീനയുടെ വീട് മകൻ നിഖിൽ കൃഷ്ണയും സുഹൃത്തും ചേർന്ന് അടിച്ചു തകർത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ പ്രതികരണം. കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സി.പി.എമ്മിന്റെ തലയിൽ കെട്ടിവച്ച് കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളി ഇക്കാര്യം വ്യക്തമാക്കിയത്.


ലീനയുടെ വീട് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപളളി രാമചന്ദ്രൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്തുവന്നിരുന്നു. സംഭവത്തിൽ ലീനയുടെ മകൻ പൊലീസ് പിടിയിലായ സാഹചര്യത്തിൽ കേരളത്തിലെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സി.പി.എമ്മിനെതിരെയുള്ള ആരോപണം പിൻവലിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും കടകംപള്ളി പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഇതിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കടകംപള്ളി ആരോപിച്ചു.

വെഞ്ഞാറമൂടിലെ സിപിഐഎം പ്രവർത്തകരായ രണ്ട് സഖാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷവും അക്രമ പരമ്പര തുടരുകയാണ് കോൺഗ്രസ്....

Posted by Kadakampally Surendran on Friday, 4 September 2020