serina

യു. എസ് ഓപ്പൺ: അമ്മയായ ശേഷം കളത്തിലെത്തിയ സെറീനയും അസരങ്കയും പിറോങ്കോവയും മൂന്നാം റൗണ്ടിൽ

ആൻഡി മുറെ പുറത്ത്

ന്യൂ​യോ​ർ​ക്ക്:​ ​അ​മ്മ​യാ​യ​ ​ശേ​ഷം​ ​ക​ള​ത്തി​ലെ​ത്തി​യ​ ​സെ​റീ​ന​ ​വി​ല്യ​സും​ ​വി​ക്‌​ടോ​റി​യ​ ​അ​സ​ര​ങ്ക​യും​ ​സ്വെ​റ്റെ​ന​ ​പി​റ​ങ്കോ​വ​യും​ ​യു.​എ​സ്.​ ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​മൂ​ന്നാം​ ​റൗ​ണ്ടി​ലെ​ത്തി.​ ​
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​റ​ഷ്യ​യു​ടെ​ ​മാ​ർ​ഗ​രീ​ത്ത​ ​ഗാ​സ്‌​പ​ര്യാ​നെ​ ​നേ​രി​ട്ടു​ള്ള​ ​സെറ്റുക​ളി​ൽ​ 6​-2,​ 6​-4​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​യു.​എ​സ് ​സൂ​പ്പ​ർ​താ​രം​ ​സെ​റീ​ന​ ​വി​ല്യം​സ് ​മൂ​ന്നാം​ ​റൗ​ണ്ടി​ലെ​ത്തി​യ​ത്.​ ​സ്പെ​യി​നി​ന്റെ​ ​പ​ത്താം​ ​സീ​ഡ് ​ഗാ​ർ​ബി​ൻ​ ​മു​ഗു​രു​സ​യെ​ 7​-5,6​-3​ന് ​ത​ക​ർ​ത്താ​ണ് ​ബ​ൾ​ഗേ​റി​യ​ൻ​ ​താ​രം​ ​പി​റ​ങ്കോ​വ​ ​മൂ​ന്നാം​ ​റൗ​ണ്ട് ​ഉ​റ​പ്പി​ച്ച​ത്.​ ​നാ​ട്ടു​കാ​രി​ ​കൂ​ടി​യാ​യ​ ​സ​ബ​ലേ​ങ്ക​യെ​ ​നേ​രി​ട്ടു​ള്ള​ ​സെറ്റുക​ളി​ൽ​ ​അ​നാ​യാ​സം​ ​കീ​ഴ​ട​ക്കി​യാ​ണ് ​ബ​ലാ​റ​സി​ന്റെ​ ​മു​ൻ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​അ​സ​ര​ങ്ക​ ​മൂ​ന്നാം​ ​റൗ​ണ്ടി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​സ്കോ​ർ​:​ 6​-1,​ 6​-3.
അ​തേ​സ​മ​യം​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​മു​ൻ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ബ്രി​ട്ട​ന്റെ​ ​ആ​ൻ​ഡി​ ​മു​റെ​ ​ക​നേ​ഡി​യ​ൻ​ ​കൗ​മാ​ര​ ​താ​രം​ ​ഫെ​ലി​ക്സ് ​ഔ​ഗ​ർ​ ​അ​ലി​യാ​സ്സി​മ​യോ​ട് ​തോ​റ്റ് പു​റ​ത്താ​യി.​ ​സ്കോ​ർ​:​ 3​-6, 3-6,​4-6.

സുമിത്തും പുറത്ത്

ഇന്ത്യൻ പ്രതീക്ഷയായിരുന്ന സുമിത്ത് നാഗൽ ലോക രണ്ടാം നമ്പർ ആസ്ട്രേലിയൻ താരം ഡൊമിനിക്ക് തീമിനോട് തോറ്റ് പുറത്തായി. രണ്ടാം റൗണ്ടിൽ 6-3, 6-3, 6-2നാണ് തീം നാഗലിനെ കീഴടക്കിയത്.