affair

ലണ്ടൻ: പാശ്ചാത്യ സംസ്കാരത്തിലെ പല ശീലങ്ങളുമായും പലപ്പോഴും നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലായിരിക്കും. 'ലൈംഗിക സ്വാതന്ത്ര്യം' ഏറെ കൂടുതലായി അനുഭവിക്കുന്ന പാശ്ചാത്യർക്ക് ലൈംഗികത എന്നത് അവർ തങ്ങളുടെ വ്യക്തിപരമായ സന്തോഷവുമായാണ് അവർ കാണുക. ഈ കാഴ്ചപ്പാട് ഉള്ളിൽ സൂക്ഷിക്കുന്നത് കൊണ്ടുതന്നെ ലൈംഗിക സൗഖ്യം നേടുന്നതിന് പല വഴികളും അവർ തേടാറുണ്ട്. 'ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്‌സ്' എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടുകാരുമായി ഉണ്ടാകുന്ന ശാരീരിക ബന്ധങ്ങൾ, തന്നെക്കാൾ ഏറെ പ്രായമുള്ളവരുമായും സ്ത്രീകളും പുരുഷന്മാരും സ്ഥാപിക്കുന്ന ലൈംഗികതയിൽ അധിഷ്ഠിതമായ ബന്ധങ്ങൾ എന്നിവ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ സർവസാധാരണമാണ്. എന്നാൽ അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളോ?

അത് ചിലപ്പോഴൊക്കെ കയ്യിൽ നിൽക്കാത്ത താരത്തിലുള്ളതാകുകയും ചെയ്യാം. അത്തരത്തിലൊരു പ്രശ്നമാണ് ബ്രിട്ടനിലെ ഒരു 22കാരൻ ചെറുപ്പക്കാരൻ അഭിമുഖീകരിക്കുന്നത്. ഒരു പെൺകുട്ടിയുമായി താൻ തുടങ്ങിയ ബന്ധം ഗൗരവതരമായ ബന്ധത്തിലേക്ക് പോകുകയും തങ്ങൾ വിവാഹിതരാകുകയും ചെയ്ത ശേഷം ഉണ്ടായ ഈ പ്രശ്നത്തിന് പരിഹാരം തേടി 'ദ സൺ' പത്രത്തിലെ 'ഡിയർ ഡ്രെയ്‌ഡ്രി' എന്ന പംക്തിയെയാണ് സമീപിച്ചത്. താൻ തന്റെ 20കാരി ഭാര്യയുമായി വഴക്കിട്ടപ്പോൾ അവർ തന്നോടുള്ള ദേഷ്യത്തിൽ മറ്റ് രണ്ട് പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു എന്ന് യുവാവ് പറയുന്നു.

കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിൽ ഒരു വീട്ടിലായി അടച്ചിരിക്കേണ്ടി വന്നതിനാൽ തങ്ങൾ തമ്മിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും യുവാവ് പറയുന്നുണ്ട്. ഒരിക്കൽ വഴക്ക് മൂർച്ഛിച്ചപ്പോൾ തന്റെ ഭാര്യ വീട് വിട്ടിറങ്ങി മറ്റ് രണ്ട് പുരുഷന്മാരുമായി ഇഴുകിച്ചേർന്ന് നടക്കുകയും പ്രണയ ലീലകളിൽ ഏർപ്പെടുകയും ചെയ്‌ത വിവരം ചെറുപ്പക്കാരന്റെ സുഹൃത്താണ് ഫോണിൽ വിളിച്ച് ഇയാളോട് പറഞ്ഞത്. ശേഷം ഇക്കാര്യം ഇയാൾ ഭാര്യയോട് തിരക്കിയപ്പോൾ അവൾ ദേഷ്യപ്പെട്ടുകൊണ്ട് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് ഇവർ തമ്മിൽ രമ്യതയിലായെങ്കിലും ഉടൻ തന്നെ അടുത്ത പ്രശ്നം ആരംഭിക്കുകയും ചെയ്തു.

അധികം താമസിയാതെ യുവാവിന്റെ ഭാര്യ ഗർഭിണിയായതോടെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്. താൻ മറ്റ് പുരുഷന്മാരുമായി ബന്ധ സ്ഥാപിച്ചിട്ടില്ല എന്ന് പറഞ്ഞിരുന്ന യുവതിക്ക് ഇപ്പോൾ കുഞ്ഞ് തന്റെ ഭർത്താവിന്റേത് തന്നെയാണോ എന്നതാണ് സംശയം. ഏതായാലും യുവാവിന്റെ പ്രശ്‌നത്തിന് 'ഡിയർ ഡ്രെയ്‌ഡ്രി' പരിഹാരം നിർദേശിക്കുക തന്നെ ചെയ്തു. കുഞ്ഞ് തന്റേതാണോ എന്നറിയാൻ ഡി.എൻ.എ ടെസ്റ്റ് തന്നെയാണ് ഏറ്റവും യോജിച്ചതെന്നാണ് 'ഡിയർ ഡ്രെയ്‌ഡ്രി' പറയുന്നത്.

എന്നാൽ ഇത്ര ചെറുപ്പത്തിൽ തന്നെ കുഞ്ഞ് വേണമോ എന്ന കാര്യം ഒന്നുകൂടി ആലോചിക്കണമെന്നും മാത്രമല്ല, മറ്റൊരു പുരുഷന്റെ കുഞ്ഞിനെ തന്റേതായി സ്വീകരിച്ചുകൊണ്ട് വളർത്താൻ തയ്യാറാണോ എന്നത് ചിന്തിക്കണമെന്നും 'ഡിയർ ഡ്രെയ്‌ഡ്രി' യുവാവിനെ ഉപദേശിക്കുന്നു. അതേസമയം തന്നെ, യുവാവ് തന്റെ ഭാര്യയെ ഇക്കാര്യം പറഞ്ഞുകൊണ്ട് ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും ഗർഭിണി ആയതിനാൽ അവർ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായിട്ടുണ്ടെന്നും 'ഡിയർ ഡ്രെയ്‌ഡ്രി' പറയുന്നുണ്ട്.ഭാര്യയ്ക്ക് പരപുരുഷ സമ്പർക്കം ഉണ്ടായതിനാൽ ഇരുവരും കൊവിഡ് ടെസ്റ്റിന് വിധേയരാകുന്നതും നല്ലതാണെന്ന് 'ഡിയർ ഡ്രെയ്‌ഡ്രി' തന്റെ മറുപടിയിൽ കൂട്ടിച്ചേർത്തു.