astrology

മേടം: മുൻ ധാരണകൾ തിരുത്തേണ്ടതായി വരും. ബന്ധുസഹായം ഉണ്ടാകും. ജീവിതസാഹചര്യങ്ങളിൽ മാറ്റം.

ഇടവം: ആദ്ധ്യാത്മിക പ്രവൃത്തികളിൽ താത്പര്യം. സങ്കല്പത്തിനനുസരിച്ച് ജീവിതസാഹചര്യം മാറും. പ്രായത്തിലുപരി പക്വതയുണ്ടാകും.

മിഥുനം: ആത്മാഭിമാനമുണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്ന് പിന്മാറും. അസൗകര്യങ്ങൾ വ്യത്യാസപ്പെടും.

കർക്കടകം: താത്‌കാലിക മാറ്റമുണ്ടാകും. വാക്കുതർക്കങ്ങൾ നിന്ന് യുക്തിപൂർവം പിന്മാറും. ജീവിതസൗകര്യം മെച്ചപ്പെടും.

ചിങ്ങം: ആവശ്യങ്ങൾക്കു പരിഗണന നൽകും. നല്ല ആശയങ്ങൾ പകർത്തും. പ്രവൃത്തിതലത്തിൽ പുരോഗതി.

കന്നി: അഹോരാത്രം പ്രവർത്തിക്കും. അതിരു കടന്ന ആത്മവിശ്വാസം പാടില്ല. വിദ്യാർത്ഥികൾക്ക് ഉത്സാഹം.

തുലാം: ആത്മവിശ്വാസം വർദ്ധിക്കും. ഔദ്യോഗിക അനിശ്ചിതത്വം തുടരും. മത്സര രംഗങ്ങളിൽ വിജയിക്കും.

വൃശ്ചികം: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. രോഗശമനമുണ്ടാകും. പ്രവർത്തനങ്ങളിൽ പൂർണത.

ധനു: അനുഭവഫലമുണ്ടാകും. സുവ്യക്തമായ കർമ്മപദ്ധതികൾ. കൃത്യനിർവഹണത്തിൽ നേട്ടം.

മകരം: സുതാര്യതയുള്ള പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും. വിമർശനങ്ങളെ അതിജീവിക്കും.

കുംഭം: ആചാരാനുഷ്ഠാനങ്ങൾ പിന്തുടരും. മാതാപിതാക്കളുടെ അനുഗ്രഹം. ഉദ്യോഗത്തിൽ ഉയർച്ച.

മീനം: കർമ്മങ്ങളിൽ സജീവം. നിശ്ചയദാർഢ്യമുണ്ടാകും. പ്രവർത്തന വിജയം.