വാഷിംഗ്ടൺ: ഇന്ത്യ-ചെന അതിർത്തി തർക്കത്തിൽ ഇടപെടാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-ചെെന അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും, തർക്കത്തിൽ ഇടപെട്ട് സഹായിക്കാൻ അമേരിക്കയ്ക്ക് താൽപര്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെെറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.
അതിർത്തിയിലെ പ്രശ്നങ്ങൾ പുറത്തറിയുന്നതിനേക്കാൾ സങ്കീർണമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാദ്ധ്യതയെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അതിർത്തിയിൽ ആവർത്തിക്കുന്ന ചൈനീസ് പ്രകോപനത്തിൽ നിലപാട് കടുപ്പിച്ച ഇന്ത്യയെ ചൈന നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചതോടെ റഷ്യയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വ്യാഴാഴ്ച ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ചൈനയുമായി റഷ്യയിൽ ചർച്ച നടത്തില്ലെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. ഷാങ്ഹായി സമ്മേളനം ഇന്ന് തീരാനിരിക്കെയാണ് ചൈനയുടെ ക്ഷണം വീണ്ടും വന്നത്.
മേയിൽ വടക്കൻ ലഡാക് അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന നിർണായക ചർച്ചയാണിത്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ഫോണിൽ ചർച്ച നടത്തിയിരുന്നു.