മോസ്‌കോ: ലഡാക്കിലെ സംഘര്‍ഷമേഖലകളിൽ തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്.
അതിർത്തിയിൽ പൂർണ പിൻമാറ്റം വേണമെന്നും ചെെന ധാരണകൾ ലംഘിച്ചെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത നേതൃത്വതലത്തിലുള്ള യോഗമാണ് മോസ്‌കോയില്‍ നടന്നത്. ചര്‍ച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്നു.
അതേസമയം, ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്. തര്‍ക്ക പരിഹാരത്തിന് ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യം ഉണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.